തിരുവല്ല : വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ആഘോഷിച്ചു. സംസ്ഥാന ജനറൽ കൺവീനർ അനിൽ അയ്യനാട്ട് ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡൻ്റ് ടി ആർ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ദാമോദരൻ ആചാരി സി എ സദാനന്ദൻ അടൂർ ,വിഎസ് പ്രീത റാണി ,പി എസ് വിജയമ്മ കോഴഞ്ചേരി, പ്രമോദ് പെരിങ്ങര, മനോജ് മുത്തൂർ, എന്നിവർ പ്രസംഗിച്ചു.
ഓണക്കിറ്റ് വിതരണം മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറി വത്സമ്മ സോമനും വൃക്ഷത്തൈ വിതരണം മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് ലതികാ രാജേഷും നിർവഹിച്ചു തദ്ദേശസ്ഥാപനങ്ങളിൽ ഒബിസി സംവരണം നടപ്പിലാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.






