Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsജലനിരപ്പ് ഉയരാൻ...

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട:  കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഉള്ളതിനാലും ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ പൂർണ്ണതോതിൽ ഉത്പാദനം നടക്കുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്.

മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട്ലെവലിൽ എത്തിയിട്ടുള്ളതും ഇത് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ് .

ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം. കക്കാട്ടാറിന്റെയും, മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവർ  ജാഗ്രതാ പുലർത്തേണ്ടതുമാണ്. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മതിലിടിഞ്ഞ് വീണ് പതിനാലുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ മതിലിടിഞ്ഞ് വീണ് പതിനാലുകാരന്  ദാരുണാന്ത്യം. അന്തെക്ക് പറമ്പിൽ വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അല്‍ ഫയാസ് ട്യൂഷന് പോയിട്ട്...

Kerala Lotteries Results 31-05-2025 Karunya KR-708

1st Prize : ₹1,00,00,000/- KB 514655 (PUNALUR) Consolation Prize ₹5,000/- KA 514655 KC 514655 KD 514655 KE 514655 KF 514655 KG 514655 KH 514655 KJ 514655 KK 514655 KL...
- Advertisment -

Most Popular

- Advertisement -