ന്യൂഡൽഹി: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 42 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് അപകടത്തിൽ പെട്ടത് .ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയോടെയാണ് അപകടം .ഡീസൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു ബസിന് തീപിടിക്കുകയായിരുന്നു . ബസിൽ 43 പേരായിരുന്നു ഉണ്ടായിരുന്നത്.






