തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു ആർ. എസ്. പി യുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ പി. ജി. പ്രസന്നകുമാർ ഉൽഘാടനം ചെയ്തു.
എസ്. ഋഷികേശ് അധ്യക്ഷത വഹിച്ചു. പെരിങ്ങര രാധാകൃഷ്ണൻ,എം. എം. മാത്യു, കെ. കെ. രാധാമണി, മാത്യു വർ ഗീസ്, പി. രവി, ജി. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.