Saturday, March 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല തിരക്ക്...

ശബരിമല തിരക്ക് നിയന്ത്രണം: വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമായിരിക്കണം : ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണത്തില്‍ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്ച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും ആളുകളെ കടത്തിവിടരുത് .വെർച്ച്വൽ ക്യൂ പാസിലെ സമയം, ദിവസം എന്നിവയും കൃത്യമായിരിക്കണം, വ്യാജ പാസുമായി വരുന്നവരെ കടത്തി വിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു.

ദേവസ്വം ബോർഡിനും പൊലീസിനുമാണ് മുന്നറിയിപ്പ് നല്‍കിയത്. മുൻകൂട്ടി അറിയാവുന്നവയാണ് തിരക്ക് മൂലമുണ്ടായ അപകടങ്ങളെന്നും അത് അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മണ്ഡലകാല തിരക്കിലാണ് ശബരിമല സന്നിധാനം. സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമലയിലേക്ക് വൻ ഭക്തജന തിരക്ക് ആണ്.

സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും 10,000 ന് അടുതത് ഭക്തരാണ് ദർശനത്തിന് എത്തുന്നത്. മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ തൊഴുത് മടങ്ങുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള തീരത്ത് കടലാക്രമണ സാധ്യത : മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് കള്ളക്കടൽ പ്രതിഭാസം മൂലം കടലാക്രമണ സാധ്യത ഉയർന്നതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ന്  വൈകുന്നേരം 5.30 വരെ കേരള തീരത്തിൽ 0.4 മുതൽ...

അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകം : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും വാക്കുകൾക്ക് അതീതമായ അവസ്ഥയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ദുരന്തം ബാധിച്ച എല്ലാവർക്കുമൊപ്പമുണ്ടെന്നും രക്ഷാപ്രവർത്തനം അതിവേഗം...
- Advertisment -

Most Popular

- Advertisement -