തിരുവനന്തപുരം : ശബരിമലയിൽ മണ്ഡലകാലത്ത് ദർശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം അനുവദിക്കാന്‍ സർക്കാർ തീരുമാനിച്ചു.ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും.കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും.നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും.വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യപരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും.ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂര്‍ത്തിയാക്കും.