Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsവ്യാജ വെളിച്ചെണ്ണ...

വ്യാജ വെളിച്ചെണ്ണ : ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി

തിരുവനന്തപുരം : വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തിൽ മായം ചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നിൽ കണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ നാളികേര നടത്തിയത്.

സംസ്ഥാനത്താകെ 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകി. വിവിധ കാരണങ്ങളാൽ ഏഴ് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സർവൈലൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു.

മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപനയ്ക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ ഭക്ഷ്യ സുരക്ഷാ പരാതി ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ വിവരം അറിയിക്കണം.പരിശോധനകൾ തുടരുമെന്നും നിയമവിരുദ്ധമായ വിൽപന ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുദ്ധഭീതിയിലായിരിക്കുന്ന പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ ലോക സമൂഹം  പ്രാർത്ഥിക്കണം: ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത

തിരുവല്ല: യുദ്ധഭീതിയിലായിരിക്കുന്ന പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ ലോക സമൂഹം  പ്രാർത്ഥിക്കുകയും സമാധാനം ശ്രമങ്ങൾ ഊർജിതമാക്കുകയും വേണമെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത അഭിപ്രായപ്പെട്ടു.  സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോക നേതാക്കൾ ആയുധം ഉപേക്ഷിച്ചു സമാധാനത്തിന്റെ...

ഗവിയിൽ ഇന്ധനവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ആലോചനയിൽ

പത്തനംതിട്ട: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശവും വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രവുമായ ഗവിയിൽ ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ സർക്കാർ നീക്കം. പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും വനമേഖലയിലെ മലിനീകരണം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ...
- Advertisment -

Most Popular

- Advertisement -