Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല കൊടിമര...

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട്: കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാജിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു.

സംഭാവന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭാവന നൽകിയത്. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2017-ൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തായിരുന്നു ശബരിമലയിലെ കൊടിമരം പുനർനിർമ്മിച്ചത്. നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം വിനിയോഗിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാണാതായ യുവതിയുടെ മൃതദേഹം നദിയിൽ കണ്ടെത്തി

മാന്നാർ: കാണാതായ യുവതിയുടെ മൃതദേഹം പമ്പാനദിയിൽ കണ്ടെത്തി. മാന്നാർ ബുധനൂർ കടമ്പൂർ ശ്രീവിലാസം വീട്ടിൽ പ്രസാദ് ജി.കാരണവരുടെ ഭാര്യ അഞ്ജു എസ്.നായരുടെ(34) മൃതദേഹമാണ് ആയാപറമ്പ് പെരുമാങ്ങര പാലത്തിന് സമീപം പമ്പാനദിയിൽ കണ്ടെത്തിയത്. രണ്ടു...

പരിശോധന ഫലം നെഗറ്റീവ്: ഇന്ത്യയിൽ മങ്കിപോക്‌സ് രോഗബാധിതരില്ല

ന്യൂഡൽഹി : ഇന്ത്യയിൽ ആർക്കും മങ്കിപോക്‌സ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച എംപോക്സ് ലക്ഷണങ്ങളുമായി ചികിത്സയിലുള്ള യുവാവിന്റെ സാംപിളുകൾ എല്ലാം നെഗറ്റിവാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങളും...
- Advertisment -

Most Popular

- Advertisement -