Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKochiശബരിമലയിലെ സ്വർണ്ണപ്പാളി...

ശബരിമലയിലെ സ്വർണ്ണപ്പാളി കേസ് :ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും

കൊച്ചി : ശബരിമലയിലെ സ്വർണ്ണപ്പാളി കേസിൽ ഭാരം കുറഞ്ഞതടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.  നേരത്തെ ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വർണ്ണപാളികളുടെ ഭാരം എങ്ങനെ 4 കിലോയോളം കുറഞ്ഞുവെന്നതിലാണ് കോടതി പ്രധാനമായും  ഉന്നയിച്ചത്.

ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എസ് പി റാങ്കിലുള്ള ചീഫ് വിജിലൻസ് ഓഫീസർക്കാണ് കോടതി നിർദ്ദേശപ്രകാരം അന്വേഷണ ചുമതല.
ദ്വാരപാലക ശിൽപ്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയർ സ്പോൺസറുടെ ബന്ധുവിൽ നിന്ന് കണ്ടെത്തിയ വിവരവും ദേവസ്വം കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാടൻ പതിയൻ ശർക്കര വില്പനക്ക്

തിരുവല്ല: കുറ്റൂർ കൃഷിഭവൻ-കരിമ്പ് ഉത്പാദക സംഘത്തിന്റെ കീഴിൽ കർഷകർ  ഉൽപാദിപ്പിക്കുന്ന നാടൻ പതിയൻ ശർക്കര വില്പനക്ക്. കേരള സർക്കാരിന്റെ ബ്രാൻഡ് ആയ 'keralagro ' അംഗീകരമുള്ളതാണ്. ഒരു കിലോയ്ക്ക് 140/- രൂപയാണ് വില....

അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ് അന്തരിച്ചു

അയോദ്ധ്യ : രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്ന ആചാര്യ സത്യേന്ദർ ദാസ്(85) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പി.ജി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച...
- Advertisment -

Most Popular

- Advertisement -