കൊച്ചി : ശബരിമല സ്വർണ കൊള്ള കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റിന് വിലക്ക്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ജയശ്രീയുടെ ജാമ്യ ഹർജി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു .തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത് .തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയാണ് ജയശ്രീ ഹർജി സമർപ്പിച്ചത്.






