Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല :...

ശബരിമല : കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം

ശബരിമല : മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസവും 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. ചൊവ്വാഴ്ച്ച 300 പമ്പ ദീർഘദൂര സർവീസുകൾ നടത്തിയപ്പോൾ തിങ്കളാഴ്ച്ചയിലെ എണ്ണം 275 ആണ്.

പമ്പ-കോയമ്പത്തൂർ, പമ്പ-തെങ്കാശി അന്തർ സംസ്ഥാന സർവീസുകളുമുണ്ട്. തീർത്ഥാടകരുടെ ഭാഗത്ത്‌ നിന്ന് ആവശ്യമുയർന്നാൽ മലബാർ ഭാഗത്ത്‌ നിന്ന് കൂടുതൽ സർവീസുകൾ നടത്താമെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. ഡിമാന്റ് ഉണ്ടെങ്കിൽ തമിഴ്നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും സർവീസുകൾ തുടങ്ങാൻ സാധിക്കും.

ശബരിമല സീസൺ പ്രമാണിച്ചു വിവിധ ഡിപ്പോകളിൽ നിന്നും അധികമായി വിന്യസിച്ചത് ഉൾപ്പെടെ 290 ഡ്രൈവർമാരും 250 കണ്ടക്ടർമാരുമാണ് ഡ്യൂട്ടിയിലുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടൽമാർഗം ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച പരിസ്ഥിതി പ്രവർത്തക അടങ്ങുന്ന സംഘത്തെ ഇസ്രായേൽ അറസ്റ്റ് ചെയ്തു

ടെൽഅവീവ് : കടൽമാർഗം ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, യുറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ ഉൾപ്പെടെ  12 പേരുടെ സംഘത്തെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.പലസ്തീൻ അനുകൂല ചാരിറ്റി...

ജനങ്ങളുടെ പരിശോധനയ്ക്ക് സർക്കാർ ഫയലുകൾ ലഭ്യമാക്കണം – വിവരാവകാശകമ്മീഷ്ണർ

ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്നവർക്ക് സർക്കാർ ഫയലുകൾ പരിശോധിക്കാനും പകർപ്പെടുക്കാനും അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽഹക്കിം. അത്തരം ഘട്ടത്തിൽ അവരെ തടയാൻ ഓഫീസർമാർക്ക് അധികാരമില്ലെന്നും കമ്മിഷണർ വ്യക്തമാക്കി. ആലപ്പുഴ ജില്ലാതല ക്യാമ്പ് സിറ്റിംഗിൽ...
- Advertisment -

Most Popular

- Advertisement -