Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല: പറകൊട്ടിപ്പാട്ട്...

ശബരിമല: പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റും

ശബരിമല: പറകൊട്ടിപ്പാട്ട് ത്രികാലദോഷമകറ്റുമെന്ന്  പതിറ്റാണ്ടുകളായി സന്നിധാനത്ത് പറകൊട്ടിപ്പാടുന്ന ആറന്മുള സ്വദേശി റ്റി.എസ്. പ്രസാദ് പറയുന്നു. അയ്യപ്പദർശനത്തിനു ശേഷം മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്ന ഭക്തർ ഏറെയാണ്. ത്രികാല ദോഷങ്ങൾ അകറ്റുമെന്ന വിശ്വാസമാണ് പറകൊട്ടിപ്പാട്ടിനു പിന്നിലുള്ളത്.

പത്തനംതിട്ട ജില്ലയിലെ വേല സമുദായത്തിൽപ്പെട്ടവരാണ് പറകൊട്ടിപ്പാട്ടിന്റെ സ്ഥാനീയർ. പാരമ്പര്യമായി ലഭിച്ച പാട്ടിന്റെ ഈരടികളിലൂടെ സർവദോഷ പരിഹാരത്തിനായി പാടുന്നു. മാളികപ്പുറം ക്ഷേത്രത്തിന് പിൻഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പറകൊട്ടിപ്പാട്ട് നടക്കുന്നത്.

പരമശിവൻ മലവേടന്റെ രൂപത്തിൽ പന്തളം കൊട്ടാരത്തിൽ എത്തി പറകൊട്ടി പാടി മണികണ്ഠന്റെ ദോഷങ്ങൾ അകറ്റിയതായാണ് ഐതീഹ്യം. പാലാഴി മഥനത്തെ തുടർന്നു വിഷ്ണു ഭഗവാനു ശനിദോഷം ബാധിച്ചെന്നും ശിവൻ വേലനായും പാർവതി വേലത്തിയായും അവതരിച്ചു പറകൊട്ടി പാടി ഭഗവാന്റെ ദോഷമകറ്റിയെന്നും ഐതീഹ്യമുണ്ട്.

പറകൊട്ടി പാടുമ്പോൾ കേശാദിപാദം എന്ന മന്ത്രം പാട്ട് രൂപത്തിലാണ് പാടുക. പറയുടെ മുന്നിലിരിക്കുന്ന ഭക്തനെ അയ്യപ്പനായും പിന്നിലിരുന്നു പാടുന്നയാളെ പരമശിവനായുമാണ് സങ്കൽപ്പിക്കുക. പാട്ടിനുശേഷം ഭക്തന്റെ ശിരസിൽ കൈവെച്ച് നെറ്റിയിൽ ഭസ്മം വരച്ച് അനുഗ്രഹിക്കും. ഇതോടെ ഭക്തന്റെയും കുടുംബത്തിന്റെയും സർവദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.

ശബരിമല ക്ഷേത്രനിർമാണം കഴിഞ്ഞു തീപിടുത്തവും മറ്റ് അനിഷ്ട സംഭവങ്ങളുമുണ്ടായപ്പോൾ പന്തളം രാജാവ് ദേവപ്രശ്നം വച്ചെന്നും അശുദ്ധിയുള്ളതായി കണ്ടെത്തിയതിനാൽ പരിഹാരമായി വേലൻമാരെ കൊണ്ട് പറകൊട്ടി പാടണമെന്ന് ദേവഹിതത്തിൽ തെളിഞ്ഞെന്നും ഇതോടെയാണ് ശബരിമലയിൽ പറകൊട്ടിപ്പാട്ട് തുടങ്ങിയതെന്നും പ്രസാദ് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് പതിനെട്ടാംപടിക്കുതാഴെ അരങ്ങേറിയിരുന്ന പറകൊട്ടി പാട്ട് പിന്നീടാണ് മണിമണ്ഡപത്തിനു സമീപത്തേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചങ്ങനാശേരി ജനറൽ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം

കോട്ടയം : ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ നവീകരണം യാഥാർഥ്യത്തിലേക്ക്. ടെൻഡർ നടപടികൾ പൂർത്തിയായതോടെ ഉടൻ തന്നെ നിർമാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭനടപകടികളലേക്ക് കരാർ കമ്പനിയും കടന്നിരിക്കുകയാണ്. കിഫ്ബി മുഖേനെ 80 കോടി രൂപ മുടക്കിയാണ്...

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും: മാതൃകാ നഗരമാക്കാനുളള വന്‍ പദ്ധതിക്ക് രൂപം നൽകും

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ അധികാരം ഉറപ്പിച്ച തിരുവനന്തപുരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ഇക്കാര്യം സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചെന്നാണ് വിവരം. ഫോണില്‍ വിളിച്ച അദ്ദേഹം തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത്...
- Advertisment -

Most Popular

- Advertisement -