Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം: ...

ശബരിമല തീർത്ഥാടനം:  മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കും –  മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്കായി മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തീർത്ഥാടനമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആശുപത്രികളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്.  ഐസിയു, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 30 ബെഡുകളും കാഷ്വൽറ്റിയിൽ പ്രത്യേകം ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലും തീർത്ഥാടകർക്കായി ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലും ബെഡ്ഡുകൾ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

പമ്പയിലെ കൺട്രോൾ  സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കും. കലക്ടറേറ്റ്, സർക്കാർ ആശുപത്രികൾ എന്നിവയുമായി ലിങ്ക് ചെയ്ത് ടെലിഫോൺ കണക്ഷനും ലഭ്യമാക്കും. ഇതുവഴി അടിയന്തരഘട്ടങ്ങളിൽ രോഗികളെ സ്വീകരിക്കാൻ ആശുപത്രികൾക്ക് മുൻകൂറായി തയ്യാറാക്കാൻ കഴിയും.

ജലജന്യ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജലത്തിന്റെ സാമ്പിൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിശോധിക്കണം.  പൊതുജനാരോഗ്യം മുൻനിർത്തി തദ്ദേശസ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ പരിശോധനകൾ നടത്തി പൊതുശുചിത്വം, വ്യക്തി ശുചിത്വം എന്നിവ ഉറപ്പാക്കണം.
ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. വ്യാജമായി നിർമ്മിച്ച ഹെൽത്ത് കാർഡുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർമ്മിച്ചവർക്കും ഉപയോഗിച്ചവർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കും.

നവംബർ 10 ന് അകം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ അധ്യക്ഷനായി. ജില്ലാ കലക്ടർ എസ്.  പ്രേം കൃഷ്ണൻ, ശബരിമല എ.ഡി.എം അരുൺ എസ്. നായർ , ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീന ,  മെഡിക്കൽ എഡ്യൂക്കേഷൻ  ഡയറക്ടർ ഡോ. തോമസ് മാത്യു  തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ഗാന്ധി ദർശൻ വേദിയുടെയും മഹിളാ കോൺഗ്രസിൻ്റെയും പ്രവർത്തകർ വോട്ട് തേടി പാലക്കാട്ടേക്ക്  തിരിച്ചു

പത്തനംതിട്ട : ഭരണഘടനാ സംരക്ഷണത്തിനും സാമൂഹിക നീതിക്കും വോട്ട് തേടി പത്തനംതിട്ട ഗാന്ധി ദർശൻ വേദിയുടെയും മഹിളാ കോൺഗ്രസിൻ്റെയും പ്രവർത്തകർ പാലക്കാട്ടേക്ക് യാത്ര തിരിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര...

എസ്.സി എസ്.ടി വിദ്യാർഥികൾക്ക് പരിശീലനം

തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി പട്ടികവർഗ വിഭാഗ...
- Advertisment -

Most Popular

- Advertisement -