Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsശബരിമല തീര്‍ഥാടനം...

ശബരിമല തീര്‍ഥാടനം : സുസജ്ജ സംവിധാനങ്ങൾ ഉറപ്പാക്കി- മന്ത്രി വി.എൻ.  വാസവന്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനായി സര്‍ക്കാര്‍ സുസജ്ജ സംവിധാനങ്ങൾ ഉറപ്പാക്കിയെന്ന്  ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവന്‍.  അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്.
മണ്ണാറക്കുളഞ്ഞി, ചെത്തോങ്കര, ഉതിമൂട് തുടങ്ങിയ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ കെ.എസ്.ടി.പി, എന്‍.എച്ച്. വിഭാഗങ്ങള്‍ തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം.

കോന്നി മെഡിക്കല്‍ കോളജില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും. വാട്ടര്‍ അതോറിറ്റിയുടെ അവശേഷിക്കുന്ന പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. കാനനപാതയിലൂടെ എത്തുന്നവര്‍ക്ക് പാമ്പുകടിയേറ്റാല്‍ നല്‍കാനുള്ള ആന്റി വെനം ആരോഗ്യവകുപ്പ് ഉറപ്പാക്കും.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വേഗത്തില്‍ ലഭ്യമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ശേഷിക്കുന്ന അറ്റകുറ്റപണികള്‍ നവംബര്‍ 10 നകം പൂര്‍ത്തിയാക്കണം.

പോലീസ്, എക്‌സൈസ്, വനം വകുപ്പുകള്‍ എകോപനത്തോടെ പ്രവര്‍ത്തിക്കണം, പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് സംയുക്ത പരിശോധനകളും നടത്തണം.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുവായ ഏകോപനത്തിന് ശബരിമല എഡിഎം ആയി അരുണ്‍ എസ്. നായരെ  ചുമതലപ്പെടുത്തി.

ശബരിമലയിലും പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ലീഗല്‍ മെട്രോളജിയുമായി ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തി ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കണം. ഭക്ഷണ സാധനങ്ങളുടെ അളവും വിലയും പരിശോധിക്കണം.

നിലയ്ക്കലില്‍ നിലവിലുള്ളതിനു പുറമേ 2000 വാഹനങ്ങള്‍ അധികമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കും.   100 വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം അധികമായി സന്നിധാനത്തും പരിസരത്തും ലഭ്യമാക്കും. തീര്‍ഥാടകര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് പോകുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ചുള്ള ബോധവത്കരണ സന്ദേശം വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ നല്‍കണം.

എല്ലാ വകുപ്പുകളും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ച് തീര്‍ഥാടനം സുഗമമാക്കണം. ജനപ്രതിനിധകളേയും ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍  ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

തീര്‍ഥാടനവുമായി ബന്ധപ്പെട്ട്  വനം വകുപ്പിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. ദേവസ്വം വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി. വി. അനുപമ അധ്യക്ഷയായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എൻഡിഎ നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു

ന്യൂഡൽഹി : സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് മോദിയുടെ പേര് നിർദേശിച്ചു .ബിജെപിയുടെ മുതിർന്ന...

Kerala Lotteries Results 19-10-2024 Karunya KR-676

1st Prize Rs.80,00,000/- KJ 107065 (KOLLAM) Consolation Prize Rs.8,000/- KA 107065 KB 107065 KC 107065 KD 107065 KE 107065 KF 107065 KG 107065 KH 107065 KK 107065...
- Advertisment -

Most Popular

- Advertisement -