ശബരിമല: കുംഭമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 ന് അടച്ചു. ഉച്ചപൂജയ്ക്ക് മുമ്പായി സഹസ്രകലശാഭിഷേകം, കളഭാഭിഷേകം എന്നിവ നടന്നു. തന്ത്രി കുണ്ഠര് ബ്രഹ്മദത്തരുടെ കാർമികത്വത്തിൽ സഹസ്രകലശപൂജയും പടിപൂജയും നടന്നു. ഇന്നലെയും ഇന്നും സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
മീനമാസ പൂജകൾക്കായി മാർച്ച് 14 ന് ക്ഷേത്ര നട തുറക്കും.