Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്രനട...

ശബരിമല ക്ഷേത്രനട തുറന്നു

ശബരിമല : ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നട തുറന്ന് ദീപം തെളിയിച്ചു.

ഇന്ന് പ്രത്യേക പൂജകൾ  ഉണ്ടായില്ല. ചിങ്ങമാസപ്പിറവി ദിവസമായ നാളെ പുലർച്ചെ  അഞ്ചിന് നട തുറക്കും. നാളെ മുതൽ ഈ മാസം 21 വരെയുള്ള ദിവസങ്ങളിലാണ് ചിങ്ങമാസ പൂജകൾ നടക്കുന്നത്. ചിങ്ങപ്പുലരിയിൽ ഐശ്വര്യ വർധനവിനും ചൈതന്യ വർധനവിനുമായി അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചന നടക്കും. നാളെ മുതൽ നട അടക്കുന്ന  21 വരെയുള്ള ദിവസങ്ങളിൽ പടിപൂജ, ഉദയാസ്തമന പൂജ, പുഷ്പ്പാഭിഷേകം തുടങ്ങിയ വിശേഷാൽ പൂജകളും നടക്കും.

21 ന് രാത്രി പത്തിന് ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സനാതനധർമ്മ സഭ  വാർഷിക സമ്മേളനവും  പ്രതിനിധി സഭയും

തിരുവല്ല: സനാതനധർമ്മ സഭയുടെ വാർഷിക സമ്മേളനവും പ്രതിനിധി സഭയും തിരുവല്ല സ്ത്രം ഓഡിറ്റോറിയത്തിൽ നടന്നു. പ്രതാപചന്ദ്രവർമ്മ യുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം  സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനസരസ്വതി ഉദഘാടനം ചെയ്തു. പ്രൊഫ...

ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകളെ വേതന വ്യവസ്ഥയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം- അഡ്വ. പി. സതീദേവി

ആലപ്പുഴ : സർക്കാരിൻ്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകളെ കൃത്യമായ വേതന വ്യവസ്ഥയിലേക്ക് കൊണ്ടുവന്ന് തൊഴിലെടുക്കുന്ന സ്ത്രീകളായി കണക്കാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരള വനിത കമ്മീഷൻ...
- Advertisment -

Most Popular

- Advertisement -