Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ പൂജകൾക്കായി...

ശബരിമലയിൽ പൂജകൾക്കായി നട ജൂലൈ 11 ന്  തുറക്കും: പുതിയ നവഗ്രഹ പ്രതിഷ്ഠ 13 ന്

ശബരിമല: ശബരിമലയിൽ പൂജകൾക്കായി ജൂലൈ 11 ന് വൈകിട്ട് 5 മണിക്ക് ക്ഷേത്ര നട തുറക്കും. നട  തുറന്ന ശേഷം തന്ത്രി കണ്ഠരര്  രാജീവരുടെ  മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ ആരംഭിക്കും. സന്നിധാനത്തെ  പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന് നടക്കും. പകൽ 11 നും 12 നും നും  മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക.

ജൂലൈ 12ന് പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ  നടക്കും. പ്രതിഷ്ഠാ ദിനമായ ജൂലൈ 13ന് രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം നടക്കുക.

മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ  ശ്രീകോവിൽ  നിർമ്മിക്കുന്നത്.  നിലവിലുള്ള നവഗ്രഹ  ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം   എന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചത്.  ദർശനം നടത്താൻ ആഗ്രഹിക്കുന്ന  ഭക്തർക്ക്  വെർച്ചൽ ക്യൂ  വഴി  ബുക്ക് ചെയ്യാം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 15-09-2025 Bhagyathara BT-20

1st Prize : ₹1,00,00,000/- BV 325688 (VAIKKOM) Consolation Prize ₹5,000/- BN 325688 BO 325688 BP 325688 BR 325688 BS 325688 BT 325688 BU 325688 BW 325688 BX...

ഓയൂരിൽ 2 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു : ഗുരുതര പരിക്ക്

കൊല്ലം : ഓയൂരിൽ അമ്മയോടൊപ്പമിരുന്ന 2 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കുഞ്ഞിന്റെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതര പരിക്കേറ്റു. ഏരൂർ പത്തടിയിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -