Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryവിശുദ്ധ മദർ...

വിശുദ്ധ മദർ തെരേസാ മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്തമാതൃക-ഫ്രാൻസിസ് ജോർജ് എം.പി

ചങ്ങനാശേരി : വിശുദ്ധ മദർ തെരേസാ ജീവിച്ചിരുന്നപ്പോൾ മനുഷ്യ സ്നേഹത്തിൻ്റെ ഉദാത്തമാതൃക കാണിച്ചു തന്ന വ്യക്തിത്വമായിരുന്നുവെന്നും പാവപ്പെട്ട കുഷ്ഠരോഗികൾക്കും അനാഥർക്കും താങ്ങായി നിന്ന മദർ തെരേസായുടെ മാതൃക പിൻച്ചെല്ലാൻ എല്ലാവർക്കും കഴിയണമെന്നും ഫാൻസിസ് ജോർജ് എം.പി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിശുദ്ധ മദർ തെരേസായുടെ 28-ാം ചരമവാർഷിക ചാരണം ചങ്ങനാശേരി അതിരൂപത മാർത്തോമ വിദ്യാനികേതൻ ഹാളിൽ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഫൊറോന പ്രസിഡൻ്റ് കുഞ്ഞുമോൻ തുമ്പൂങ്കൽ ചടങ്ങിൽ അദ്ധ്യഷത വഹിച്ചു. കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. ലിബിൻ തുണ്ടുകളം അനുഗ്രഹ പ്രഭാഷണം നടത്തി. വി.ജെ ലാലി മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര ‘അതിരൂപതാ സെക്രട്ടറിമാരായ സൈബി അക്കര, അതിരൂപത വൈസ് പ്രസിഡൻ്റ് സി.ടി തോമസ് കാച്ചാംങ്കോടം, കെ.എസ് ആൻ്റണി കരിമറ്റം, ജനറൽ കൺവീനർ ബേബിച്ചൻ പുത്തൻപറമ്പിൽ, ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട്, ട്രഷറർ കെ.പി മാത്യൂ, ഷാജി മരങ്ങാട്, മേരി ക്കുട്ടി പാറക്കടവിൽ, തങ്കച്ചൻ പുല്ലു ക്കാട്ട്, ജെമിനി സുരേഷ്. ജോഷി കൊല്ലാപുരം, ചെറിയാൻ നെല്ലുവേലി, എ . ജെ ജോസഫ് ആലഞ്ചേരി, ജോയിച്ചൻ പീലിയാനിക്കൽസോജ അലക്സ്, ജോൺസൺ കൊച്ചുതറ എന്നീവർ പ്രസംഗിച്ചു.

ചടങ്ങിൽ ബേബിച്ചൻ പുത്തൻപറമ്പിൽ (ജീവകാരുണ്യം), കാതറയിൻ കുറിയാക്കോസ് (അടുക്കളത്തോട്ടം) പാപ്പച്ചൻ നേര്യം പറമ്പിൽ (മികച്ചകർഷകൻ) ജെയിംസ് കിടങ്ങറ (സിനിമ സീരിയൽ ) ജേക്കബ് ജെ പെരുമ്പ്ര (മികച്ച കർഷകൻ, പാടശേഖരം,) കെ.പി മാത്യൂ (സഭാ രംഗം), ലാലിമ്മ ടോമി(മികച്ച ജനപ്രതിനിധി) ലിസി ജോസ്(സാമുദായിക രാഷ്ട്രിയ രംഗത്തു മികവ് തെളിയിച്ചവരെമദർ തെരേസാ പുരസ്കാരങ്ങൾ നൽകി ഫ്രാൻസ് ജോർജ് എം.പി സമ്മാനിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചായക്കടയിലെ അടുപ്പിൽ നിന്നും പൊട്ടിത്തെറി ശബ്ദം : കടയുടമയ്ക്കെതിരെ കേസ്

പത്തനംതിട്ട: ചായക്കടയിലെ അടുപ്പിൽ നിന്നും  പൊട്ടിത്തെറി ശബ്ദം ഉണ്ടായതിൽ  കടയുടമയ്ക്കെതിരെ കേസ്. പെരുനാട്  വയറൻമരുതിയിലെ   ശ്രീമുരുക സ്വാമി ക്ഷേത്രത്തിനടുത്തുള്ള നിതിൻ ആൻഡ് നിഖിൽ വെജിറ്റേറിയൻ ഹോട്ടലിലെ അടുക്കളയിലാണ് വലിയ ശബ്ദം ഉയർന്നത്. ആളപായമില്ല വിവരമറിഞ്ഞു...

തോട്ടയ്ക്കാടൻ കുടുംബയോഗം പുതിയ ഭരണസമിതി 

തിരുവല്ല: തോട്ടയ്ക്കാടൻ കുടുംബയോഗത്തിന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.  കുടുംബയോഗം പ്രസിഡണ്ട് പി. ആർ. ത്രിവിക്രമൻ പിള്ള  ഉദ്ഘാടനം ചെയ്തു. ഭരണസമിതി ഭാരവാഹികളായി സുകുമാരൻ നായർ സുകുമാരഭവൻ (രക്ഷാധികാരി), പി. ആർ  ത്രിവിക്രമൻ പിള്ള,...
- Advertisment -

Most Popular

- Advertisement -