പത്തനംതിട്ട : സമ ദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ”(സക്ഷമ)യുടേയും നെടുമ്പ്രം ഹൈന്ദവ സേവ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന സക്ഷമ ജില്ലാ സമ്മേളനത്തിൽ നേത്രദാനത്തിനുള്ള സമ്മതപത്രം സുദർശനം ആയുർവേദ ഐ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോ ബി ജി ഗോകുലന് ഹൈന്ദവ സേവാ സമിതി പ്രസിഡന്റ് വി ഹരി ഗോവിന്ദ് കൈമാറി.
തിരുവല്ല അമൃത വിദ്യാപീഠത്തിൽ നടന്ന സക്ഷമ ജില്ലാ സമ്മേളനം നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലമാരായ ശ്രീനിവാസ് പുറയാറ്റ്, റീനാ വിശാൽ, ഹൈന്ദവ സേവാ സമിതി സെക്രട്ടറി വിഷ്ണു പുത്രയിൽ, രാഷ്ട്രീയ സ്വയംസേവക സംഘം തിരുവല്ലാ താലൂക്ക് സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് കെ അഭിജിത്ത്, കടയാന്ത്രശാഖാ ശിക്ഷക് ആദർശ്ശ് എസ് എന്നിവർ പങ്കെടുത്തു.






