Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorപ്രവാസികള്‍ക്കായി നോര്‍ക്ക...

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി അദാലത്ത് ജൂലൈ 26ന് ചെങ്ങന്നൂരില്‍

ചെങ്ങന്നൂർ : നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കി വരുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത് ജൂലൈ 26 ന്  ചെങ്ങന്നൂരില്‍ നടക്കും.

ചെങ്ങന്നൂര്‍ നോര്‍ക്ക റീജിയണല്‍ സബ് സെന്ററില്‍ ( ഒന്നാം നില, ചിറ്റൂര്‍ ചേംബേഴ്സ് ബില്‍ഡിംഗ്, റെയിൽവേ സ്റ്റേഷന് സമീപം) രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ നടക്കുന്ന അദാലത്തില്‍ കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍, അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിലുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

താല്പര്യമുളളവര്‍ www.norkaroots.org  വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് ജൂലൈ 22 ന്  മുമ്പായി അപേക്ഷിക്കണം. ഫോൺ: +91-8281004904, +91-9188492339,  മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും  അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു

മലപ്പുറം : നിലമ്പൂരിൽ ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവ് മരിച്ചു.പേരാമ്പ്ര പെരുവണ്ണാമൂഴി വലിയവളപ്പിൽ അജയ്കുമാ (26)റാണ് മരിച്ചത് .ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ...

പി എം ശ്രീ : അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി കാണുന്നില്ല: മന്ത്രി എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി കാണുന്നില്ലെന്നും യുഡിഎഫില്‍ വിശദമായ ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു വെന്നും...
- Advertisment -

Most Popular

- Advertisement -