Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിലിനെതിരായ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് : ഭീഷണിപ്പെടുത്തി ഗുളിക നൽകി ഗർഭഛിദ്രം നടത്തിയെന്ന് മൊഴി

തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്.രാഹുൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്നാണ് മൊഴി .ഗർഭിണിയാണെന്നു രാഹുലിനോട് പറഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താൻ ഭീഷണിപ്പെടുത്തി.സുഹൃത്ത് വഴി ഗുളിക നൽകിയാണ് ഗർഭഛിദ്രം നടത്തിയത്.

വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം തനിക്ക് ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായിയെന്നും യുവതി പോലീസിനോട് പറഞ്ഞു .സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. മെഡിക്കൽ രേഖകൾ യുവതി പൊലീസിനു മുന്നിൽ ഹാജരാക്കി.

പരാതി വന്നതോടെ രാഹുൽ മുൻകൂർ ജാമ്യത്തിനു നീക്കം തുടങ്ങിയിട്ടുണ്ട്. രാഹുലിന്‍റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. രാഹുലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫാണ്. അടൂരിലെ വീട്ടിലും എംഎൽഎ ഓഫിസിനും പൊലീസ് കാവൽ ഏർപ്പെടുത്തി.തിരുവനന്തപുരം സിറ്റി പോലിസ് കമ്മിഷണർക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഹൽഗാം ഭീകരാക്രമണം : മുഖ്യസൂത്രധാരൻ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ സൈഫുള്ള കസൂരി

ശ്രീനഗർ : പഹൽ​ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലഷ്കർ ഇ ത്വയ്ബയുടെ കമാൻഡർ സൈഫുള്ള കസൂരി.പാകിസ്ഥാനിൽ നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ഭീകരാക്രമണം നടത്തിയത്. ഭീകരർ രണ്ടു സംഘമായി തിരിഞ്ഞ്...

ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ

പത്തനംതിട്ട : വെള്ളിയാഴ്ച നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങൾക്ക് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ. ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രഭരണ സമിതികളുടെയും നേതൃത്വത്തിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത് പത്തനംതിട്ട ടൗൺ,...
- Advertisment -

Most Popular

- Advertisement -