അടൂർ : നിരോധിതപുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയതിന് രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൈലം താമരക്കുടി,കുഴിവിള കിഴക്കേതിൽ വീട്ടിൽ സുരേഷ്കുമാർ( 47), ഏനാത്ത് കിഴക്കേവീട്ടിൽ ആർ രമേശ് (43), എന്നിവരാണ് പിടിയിലായത്.
എനാത്ത് ലക്ഷ്മി സ്റ്റോഴ്സ് എന്ന രമേശിന്റെ കടയിൽ നിരോധിത ലഹരിവസ്തുക്കൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ഏനാത്ത് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പരിശോധന നടത്തുകയായിരുന്നു.
10 കവർ ഗണേഷ്, കൂൾ എന്നീ ഇനങ്ങളിൽപ്പെട്ട ലഹരിയുൽപ്പന്നങ്ങൾ ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു. ഏനാത്ത് ഗവ. എൽ പി സ്കൂളിന് സമീപത്താണ് രമേശിന്റെ കട. പോലീസ് ഇൻസ്‌പെക്ടർ എ ജെ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, സുരേഷ് കുമാർ സ്കൂട്ടറിൽ പ്ലാസ്റ്റിക് സഞ്ചിയിൽ ലഹരിവസ്തുക്കൾ രമേശിന്റെ കടയിൽ എത്തിക്കുന്നതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ഇയാൾ പോലീസിനോട് കുറ്റം സമ്മതിച്ചു. സഞ്ചിയ്ക്കുള്ളിൽ നിന്ന് പോലീസ് ലഹരിവസ്തുക്കൾ കണ്ടെടുത്തു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.