Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസമുന്നതി മൈക്രോ...

സമുന്നതി മൈക്രോ പ്ലാൻ : ഫുട്‌ബോൾ പരിശീലനം

പത്തനംതിട്ട: സമുന്നതി മൈക്രോപ്ലാൻ്റെ ഭാഗമായി ഇലന്തൂർ ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി. ഇടപരിയാരം എസ്എൻഡിപി  എച്ച് എസിൽ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌ കെ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ ജി റെജി അധ്യക്ഷനായി.

പഞ്ചായത്തിൽ 4,5,6 വാർഡുകളിലെ കുട്ടികൾക്കായാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. 20പേർക്കുള്ള പരിശീലനമാണ്  ആരംഭിച്ചത്.  ജില്ലാ ഫുട്ബോൾ അസോസിയേഷൻ അംഗവും പത്തനംതിട്ട ഫ്യൂച്ചർ ലെജൻഡ് അക്കാദമി ഉടമയായ  എബ്രഹാം ജോൺ ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികളിലെ കായിക ശേഷി വർധിപ്പിച്ചുകൊണ്ട് മികച്ച ഒരു ടീം രൂപീകരിക്കുകയും അതിലൂടെ ഉപജീവന സാധ്യതകളിലേക്ക് അവരെ എത്തിക്കുകയും ആണ് പദ്ധതിയുടെ ലക്ഷ്യം.

സി ഡി എസ് ചെയർപേഴ്സൺ തുളസി, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ  ബിന്ദുരേഖ, സി ഡി എസ് മെമ്പർമാരായ റിൻസി, ശ്രീകല റെജി,എസ് സി പ്രൊമോട്ടർ സുധീഷ്,  ബ്ലോക്ക്‌ കോർഡിനേറ്റർ അഞ്ജന മധു, സമുന്നതി ആർ പി വിനീത എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർത്ഥാടനം: ചൊവ്വാഴ്ച്ച എത്തിയത്  മുക്കാൽ ലക്ഷം

ശബരിമല: ശബരിമലയിൽ ചൊവ്വാഴ്ച്ച എത്തിയത് മുക്കാൽ ലക്ഷത്തിനടുത്ത് തീർത്ഥാടകർ.  പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രം 73499 പേരാണ് എത്തിയത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാൽ എണ്ണം...

കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മുന്നൊരുക്കങ്ങൾ അവസാന നിമിഷം ചെയ്യേണ്ട കാര്യമല്ലെന്നും ഇക്കാര്യങ്ങൾ പറഞ്ഞു മടുത്തുവെന്നും യാതൊരു നടപടിയും ഉണ്ടായിക്കാണുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കൊച്ചിയിലെ...
- Advertisment -

Most Popular

- Advertisement -