തിരുവല്ല: സനാതനധർമ്മ സഭയുടെ വാർഷിക സമ്മേളനവും പ്രതിനിധി സഭയും തിരുവല്ല സ്ത്രം ഓഡിറ്റോറിയത്തിൽ നടന്നു. പ്രതാപചന്ദ്രവർമ്മ യുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യൻ സ്വാമി അദ്ധ്യാത്മാനസരസ്വതി ഉദഘാടനം ചെയ്തു. പ്രൊഫ സരിതാ അയ്യർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ഗോപകുമാർ, ഡോ. രമേശ് ഇളമൺ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം സത്യഗ്രഹവും ദേശീയ നവോത്ഥാനവും എന്ന വിഷയത്തെ ക്കുറിച്ച് നടന്ന ചരിത്ര സെമിനാർ ഡോ. എം ജി ശശിഭ്രഷൺ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ആർ എസ് വിനീത്, ഡോ. എം പി അജിത്കുമാർ ,ജി അമൃതരാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.