ന്യൂഡൽഹി : സ്മാർട്ഫോണുകളിൽ ടെലികോം വകുപ്പിന്റെ ‘സഞ്ചാർ സാഥി’ മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള നീക്കം കേന്ദ്രസർക്കാർ പിന്‍വലിച്ചു .സഞ്ചാര്‍ സാഥിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് പ്രീന്‍ ഇന്‍സ്റ്റാളേഷന്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ നൽകുന്ന വിശദീകരണം
ഇതുവരെ 1.4 കോടി പേർ ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.ഇന്നലെ മാത്രം 6 ലക്ഷം പേരാണ് ഇൻസ്റ്റാൾ ചെയ്തത്.ആപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം സാധ്യമല്ലെന്നും പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം ഉത്തരവിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ തയാറാണെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.ആപ് നിർബന്ധമാക്കാനുള്ള ഉത്തരവിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു .






