ആറന്മുള : കോട്ട വിവേകാനന്ദ കേന്ദ്രം ടാഗോർ ഗ്രന്ഥശാലയുമായി സഹകരിച്ച് സംഘടിപ്പിച്ച 22-ാം മത് കുട്ടികളുടെ ദ്വിദിന വേനൽ കളരി (സർഗ്ഗോത്സവം ) സമാപിച്ചു. കഥയരങ്ങ്, അറിവരങ്ങ്, പാട്ടരങ്ങ് എന്നിവയിൽ കൂടി കുട്ടികൾക്ക് വിവിധ ജീവിത നിപുണതകൾ പകർന്നു നൽകുന്നതായിരുന്നു സർഗ്ഗോത്സവം.
കോട്ട എക്സർവ്വീസ് ഹാളിൽ നടന്ന കളരി ജില്ലാ ചൈൽഡ് വെൽഫയർ കമ്മറ്റി അംഗം ഷാൻ രമേഷ് ഗോപൻ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ കേന്ദ്രം പ്രസിഡന്റ് സജി എം.പി അദ്ധ്യക്ഷനായിരുന്നു. എം.ബി. ദിലീപ് കുമാർ – കോട്ട, സി.കെ.രാജേന്ദ്രൻ , ഉമാദേവി, വി.ജി. അനിൽ കുമാർ എന്നിവർ സംസാരിച്ചു.
ഷിജു.എം. സാംസൺ, വാസു കുട്ടൻ, സജിത്ത് , സെബിൻ ആന്റണി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു.