ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സ്കൂള്‍ ബസ്സ് പുഞ്ചയിലേക്ക് മറിഞ്ഞു. ആര്‍ക്കും ഗുരുതര പരുക്കില്ല. ആല കോടുകുളഞ്ഞി ക്രൈസ്റ്റ് ചർച്ച് ഹൈസ്ക്കൂളിലെ ബസ്സ് ആണ് ഇന്ന് വൈകിട്ട് 4.20 മണിയോടുകൂടി കൊച്ചുതറപ്പടിക്ക് സമീപം പുഞ്ചയിലേക്ക് മറിഞ്ഞത്. 24 കുട്ടികള്‍ വാനില്‍ ഉണ്ടായിരുന്നു.
കുട്ടികളെ എല്ലാം കോല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ശേഷം കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.