Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകഥ പോലെ...

കഥ പോലെ അറിവുകള്‍ പകര്‍ന്ന് ഐഎസ്ആര്‍ഒ ചെയര്‍മാനുമൊത്ത് ശാസ്ത്രസംവാദം

ആലപ്പുഴ: സ്‌പേസിനെക്കുറിച്ച് എന്ത് കഥയാണ് നിങ്ങള്‍ക്കിന്ന് കേള്‍ക്കേണ്ടത് എന്ന് ചോദിച്ചുകൊണ്ട് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ  എസ് സോമനാഥ് ആരംഭിച്ച ശാസ്ത്രസംവാദം കുട്ടികളുടെ ചോദ്യങ്ങള്‍കൊണ്ട് ജിജ്ഞാസയുടെ ആഘോഷമായി മാറി.

സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് പ്രധാനവേദിയായ സെന്റ് ജോസഫ് സ്‌കൂളില്‍ ബഹിരാകാശത്തെ ഇന്ത്യന്‍ കുതിപ്പ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശാസ്ത്രസംവാദമാണ് പ്രപഞ്ചത്തിന്റെ അകപ്പൊരുള്‍ ലളിതമായി വിശദീകരിക്കുന്ന സംവാദസദസ്സായി മാറിയത്.

രാവിലെ 10 മണിക്ക് സംവാദം തുടങ്ങുമ്പോള്‍ പ്രധാനവേദി കുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു.  എല്ലാ ചോദ്യങ്ങള്‍ക്കും ലളിതമായി മറുപടി പറഞ്ഞും തമാശകള്‍ പറഞ്ഞ് രസിപ്പിച്ചും ശാസ്ത്രാധ്യാപകനെപ്പോലെ ഡോ. സോമനാഥും കൂടെക്കൂടി.
ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യമുണ്ടാവണം, എപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കണമെന്നും ഡോ. എസ് സോമനാഥ് കുട്ടികളോട് പറഞ്ഞു.

സ്‌പോസ് സയന്‍സിലെ നിര്‍മിത ബുദ്ധിയുടെ ഉപയോഗം, ബഹിരാകാശത്ത് മനുഷ്യന്‍ നേരിടുന്ന പ്രതിസന്ധികള്‍, എ ടി വി ടെസ്റ്റ് ബഡ് എന്താണ്,  സ്‌പേസ് മേഖലയില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതികവിദ്യകള്‍ എന്തൊക്കെ, ബഹിരാകാശ സാങ്കേതിക വിദ്യയെ കൃഷിക്കും ദുരന്തനിവാരണത്തിനും എങ്ങിനെ ഉപയോഗിക്കുന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ കുട്ടികളില്‍ നിന്ന് ഉയര്‍ന്നു.

റോക്കറ്റിന്റെ എക്‌സറേ വിശകലനം ചെയ്യാന്‍ അടക്കം നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നുണ്ടെന്നും ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത പാസ്‌വേഡ് ക്വാണ്ടം സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കാമെന്നും പുതിയ കൃഷിസ്ഥലങ്ങള്‍ കണ്ടെത്തുന്നത് മുതല്‍ ദുരന്തനിവാരണത്തിന് വരെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്വാണ്ടം എന്റ്റാംഗിള്‍മെന്റ് പരീക്ഷണങ്ങള്‍, മൊബൈല്‍ സിഗ്‌നല്‍ സഞ്ചാരം, റീ ഫ്യുവലിങ് സാറ്റലൈറ്റ്, ബഹിരാകാശത്തെ അവശിഷ്ടങ്ങള്‍ നീക്കല്‍, എന്‍ ജി എല്‍ ഡി റോക്കറ്റ്, ടെറാ ഫോമിങ്, മില്‍ക്കിവേ, ആന്‍ഡ്രോമെട ഗ്യാലക്‌സികള്‍ തമ്മിലുള്ള കൂട്ടിയിടി, ആദിത്യ എല്‍ വണ്‍ ഉപഗ്രഹത്തിന്റെ ദൗത്യം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഡോ. സോമനാഥ് കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു.

അഞ്ചാം ക്ലാസുകാരിയായ അന്നാ മറിയം ജോണിന് അറിയേണ്ടിയിരുന്നത് സുനിത വില്യംസ് തിരിച്ചു വരുമ്പോള്‍ അവര്‍ക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു. 25000 ഉപഗ്രഹങ്ങളും ലക്ഷക്കണക്കിന് ഉപ്രഗാവശിഷ്ടങ്ങളും അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശത്ത് ട്രാഫിക് റെഗുലേഷന്‍ വലിയ ഉത്തരാദിത്തമാണെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

പത്താം ക്ലാസുകാരനായ എന്‍ കെ നാരായണന് അറിയേണ്ടിയിരുന്നത് പ്രപഞ്ചത്തിന്റെ ഉത്ഭവവും അന്ത്യവുമാണ്. ടൈം ട്രാവല്‍ സാധ്യമാകുമോ എന്ന ചോദ്യത്തിന് ഭൂതകാലത്തിലേക്ക് പോയി നിരീക്ഷണം സാധിക്കുമെന്ന് ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ ദൗത്യം ചൂണ്ടിക്കാട്ടി ഡോ. സോമനാഥ് പറഞ്ഞു.

മന്ത്രി സജി ചെറിയാനും പിപി ചിത്തരഞ്ജന്‍ എംഎല്‍എയും ചേര്‍ന്ന് ഡോ. എസ് സോമനാഥിനെ പൊന്നാട അണിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരോഗ്യ സ്ക്വാഡ് പരിശോധന : വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു

ആലപ്പുഴ : ആലപ്പുഴ നഗരസഭ പരിധിയിലെ ഭക്ഷണപാനീയ വിതരണ സ്ഥാപനങ്ങളിൽ ജില്ല മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് സുരക്ഷ-2024   നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഫൈൻ ഈടാക്കുകയും ചെയ്തു....

കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി: താമരശ്ശേരി കരിഞ്ചോലയിൽനിന്നും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായ പത്താംക്ലാസ് വിദ്യാർഥിനിയെയും സുഹൃത്തായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിനി കരിഞ്ചോല പെരിങ്ങോട് ദേവനന്ദ (15),...
- Advertisment -

Most Popular

- Advertisement -