Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനായർ ഈഴവ...

നായർ ഈഴവ ഐക്യം അനിവാര്യം: കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ല: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീ​ഗിലെ വർ​ഗീയതെയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്.  ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ – ഈഴവ ഐക്യത്തോട് ലീഗ് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ട് പോയില്ല. സംവരണം പറഞ്ഞ് എന്നെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ താൻ ചതിക്കപ്പെട്ടു. ലീ​ഗ് ആണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

താൻ മുസ്ലിം വിരോധി അല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തതെന്നും മുസ്ലിം ലീഗിലെ വർഗീയതയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് എസ്എൻഡിപിയുടെ യോഗം 21ന് ആലപ്പുഴയിൽ നടക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.

അതേ സമയം ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സതീശൻ ആണ് തനിക്കെതിരെ പറഞ്ഞത്. താൻ വർ​ഗീയ വാദിയാണെന്ന് രമേശ്‌ ചെന്നിത്തലയോ വേണുഗോപാലോ എ കെ ആന്റണിയോ പറയട്ടെ. അപ്പോൾ അം​ഗീകരിക്കാം. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്.  ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 30/05/2024 Karunya Plus KN 524

1st Prize Rs.8,000,000/- PJ 879035 (ATTINGAL) Consolation Prize Rs.8,000/- PA 879035PB 879035PC 879035PD 879035PE 879035PF 879035PG 879035PH 879035PK 879035PL 879035PM 879035 2nd Prize Rs.10,00,000/- PG 910102 (KARUNAGAPPALLY) 3rd Prize Rs.100,000/-...

നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേര് നിര്‍ദേശിക്കാം : സ്വര്‍ണനാണയം സമ്മാനം നേടാം

ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ് എന്‍ട്രികള്‍ അയക്കേണ്ടത്. ഒരു വ്യക്തി ഒരു എന്‍ട്രി...
- Advertisment -

Most Popular

- Advertisement -