ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് ശാസ്ത്രജ്ഞർ. അരിമണിയേക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കറാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ നിർമ്മിച്ചിരിക്കുന്നത് . നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള താത്കാലിക പേസ്‌മേക്കറായാണ് ഇതിനെ വികസിപ്പിച്ചത്. ഇതിനേക്കുറിച്ചുള്ള വിവരങ്ങള്‍ നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു
1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ കനവും മാത്രമുള്ള ഈ കുഞ്ഞൻ പേസ് മേക്കറിനെ ഒരു സിറിഞ്ചിൻ്റെ അറ്റത്ത് ഘടിപ്പിക്കാൻ കഴിയും.3 മില്ലീമീറ്ററിൽ താഴെ വീതിയുള്ള ചർമ്മത്തിലെ മുറിവിലൂടെ ഒരു കുത്തിവയ്പ്പ് ഉപയോഗിച്ച് ഇത് സ്ഥാപിക്കാൻ കഴിയും. സാധാരണ ഉപയോഗിക്കുന്ന വയറുകളുള്ള പേസ്‌മേക്കറുകള്‍ സ്ഥാപിക്കാന്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വേണം.ഇത് ശരീരത്തില്‍ നിന്ന് മാറ്റണമെങ്കിലും വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയരാകേണ്ടി വരും.എന്നാൽ ആവശ്യം കഴിഞ്ഞാൽ ശരീരത്തിൽ ലയിക്കുന്ന തരത്തിലാണ് പുതിയ പേസ്‌മേക്കർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.