Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsനാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന...

നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ

പത്തനംതിട്ട : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി സമർപ്പിച്ചിട്ടുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നാളെ രാവിലെ 10 മുതൽ ആരംഭിക്കും.

ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർത്ഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദേശ പത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവർക്ക് ലഭിക്കും.

നാമനിർദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. എന്നാൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം സ്ഥാനാർത്ഥിക്ക് 21 വയസ് പൂർത്തിയായിരിക്കണം.

ഇന്ന് വൈകുന്നേരം 3 മണിവരെ ലഭിച്ചിട്ടുള്ള എല്ലാ നാമനിർദ്ദേശപത്രികകളും ഓരോന്നായി സൂക്ഷ്മപരിശോധന നടത്തും. ഒരു സ്ഥാനാർത്ഥിയോ അഥവാ സ്ഥാനാർത്ഥിക്കുവേണ്ടിയോ ഒന്നിലധികം നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്മപരിശോധന ചെയ്യുക.

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകൾ സമർപ്പിച്ച സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ തയ്യാറാക്കി പ്രസിദ്ധീകരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 17-12-2024 Sthree Sakthi SS-446

1st Prize Rs.7,500,000/- (75 Lakhs) ST 627505 (ERNAKULAM) Consolation Prize Rs.8,000/- SN 627505 SO 627505 SP 627505 SR 627505 SS 627505 SU 627505 SV 627505 SW 627505 SX...

പ്രമേഹവും ക്ഷേമവും : ബോധവത്കരണം

അടൂർ : ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ "പ്രമേഹവും ക്ഷേമവും" (Diabetes and Well-being) എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി  നടന്നു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു ലൈഫ് ലൈൻ ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി...
- Advertisment -

Most Popular

- Advertisement -