തിരുവനന്തപുരം : സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 സീസണിലെ രണ്ടാംവിള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ നാളെ (ജനുവരി 1) മുതൽ ആരംഭിക്കും. കർഷകർ www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.