Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് രണ്ടാംവിള...

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരുന്നു : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി ആർ അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നുവന്നും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ നിന്നായി 1,45,619 മെട്രിക് ടൺ നെല്ല് സംഭരിച്ചിരുന്നു. രണ്ടാം വിള സംഭരണത്തിൽ ആകെ കൊയ്ത 3.55 ലക്ഷം മെട്രിക് ടണ്ണിൽ 1.88 ലക്ഷം മെട്രിക് ടൺ സംഭരിച്ചു കഴിഞ്ഞു. ഇനി ഉദ്ദേശം 1.67 ലക്ഷം മെട്രിക് ടൺ കൂടി സംഭരിക്കാനുണ്ട്. ഏകദേശം ഒന്നേകാൽ ലക്ഷത്തോളം മെട്രിക് ടൺ ഇനിയും കൊയ്യാനുള്ളതായി കണക്കാക്കിയിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ ഏകദേശം 45% കൊയ്ത്ത് പൂർത്തിയായിട്ടുണ്ട്. കുട്ടനാട് മേഖലയിൽ 70 ശതമാനത്തോളം പൂർത്തിയായി. മാർച്ച് 15 വരെ പി.ആർ.എസ്. അംഗീകാരമുള്ള കർഷകർക്ക് വില നല്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് കർഷകർക്ക് തുക നല്കി വരികയാണെന്ന് മന്ത്രി അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 06-05-2025 Sthree Sakthi SS-466

1st Prize Rs.1,00,00,000/- (Common to all series) SD 560215 (THIRUVANANTHAPURAM) Consolation Prize Rs.5,000/- SA 560215 SB 560215 SC 560215 SE 560215 SF 560215 SG 560215 SH 560215 SJ...

വി.എ .അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി.എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി ഡയറക്ടർ നിയമനം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. ഈ പദവി വഹിക്കാൻ അരുൺ കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്നാണ് ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -