പാരീസ് : പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും വെങ്കല മെഡൽ.10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ടീമിനത്തിൽ മനു ഭാക്കർ – സരബ്ജ്യോത് സിങ് സഖ്യമാണ് വെങ്കലം സ്വന്തമാക്കിയത് .വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.ഇതോടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ താരമായിരിക്കുകയാണ് മനു ഭാക്കർ.കൊറിയൻ സഖ്യത്തിനെതിരെ 16–10നാണ് ഇന്ത്യയുടെ വിജയം.