Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും...

ഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: ഒരാൾ പിടിയിൽ

അടൂർ : ഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിന് ശ്രമിച്ചയാളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഈസ്റ്റ് തുരുത്തിലമ്പലം പുന്തലവിള വീട്ടിൽ അനിൽകുമാർ(46) ആണ് പിടിയിലായത്. ഏനാത്ത് ജംഗ്ഷനിൽ മഠത്തിവിളയിൽ ഫിനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനം നടത്തുന്ന ടോം ജേക്കബ് ആണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.

ഇന്ന് വൈകിട്ട് 5 ന് സ്ഥാപനത്തിലെത്തി 10 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ വള പണയം വച്ച് പരമാവധി തുക വേണമെന്ന് ആവശ്യപ്പെട്ടു. അതുപ്രകാരം 58000 രൂപയ്ക്കുണ്ടെന്ന് ടോം അറിയിച്ചു. ഇയാൾ ഈമാസം 3 നും ഇത്തരത്തിൽ എത്തി ഒരു വള സ്ഥാപനത്തിൽ പണയം വച്ച് 43000 രൂപ വാങ്ങിയിരുന്നു. മാറ്റിൽ സംശയം തോന്നിയ സ്ഥാപനയുടമ അടുത്തുള്ള വിനായക ജുവലറിയിൽ പോയി വള മുറിച്ചു നോക്കിയപ്പോൾ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു .

തിരികെ വന്ന് അനിൽകുമാറിനോട് ചോദിച്ചപ്പോൾ അയാൾ പരസ്പരവിരുദ്ധമായി മറുപടി നൽകിയത്. രണ്ടു വളകളിലും 916 എന്ന് രേഖപ്പെടുത്തി സ്വർണം പൂശിയതായിരുന്നു എന്നും കണ്ടെത്തി.

തുടർന്ന് വളയും മുൻപ് വച്ച വളയും പരിശോധിച്ചപ്പോൾ, മുമ്പ് വച്ചതും മുക്കുപണ്ടമാണെന്ന് ബോധ്യമായി. വിവരം അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ പോലീസ് അനിൽകുമാറിനെ  കസ്റ്റഡിയിലെടുത്ത്  സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി  കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കളമശ്ശേരി കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച 2 പേർ കൂടി പിടിയിൽ

കൊച്ചി : കളമശ്ശേരി പോളി ടെക്‌നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച സംഭവത്തിൽ 2 പേർ കൂടി പിടിയിൽ.ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സുഹൈല്‍ ഷെയ്ഖ്, അഹിന്ത മണ്ഡൽ എന്നിവരാണ് അറസ്റ്റിലായത്. സുഹൈല്‍ ഷെയ്ഖാണ്...

രാഹുൽ മാങ്കൂട്ടത്തിന്റെ സസ്പെൻഷൻ കോൺഗ്രസിന്റെ രാഷ്ട്രീയ തട്ടിപ്പ് : പി കെ കൃഷ്ണദാസ്

തൃശൂർ : രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ  കോൺഗ്രസിന്റെ  രാഷ്ട്രീയ തട്ടിപ്പും നാടകവുമാണെന്ന് പി കെ കൃഷ്ണദാസ്. പാലക്കാട്ടെ വോട്ടർമാരെ പരിഹസിക്കുന്നതിനു തുല്യം. പാർട്ടിക്ക് വേണ്ടാത്ത ആളെ പൊതു സമൂഹത്തിന്റെ തലയിൽ കെട്ടിവെക്കുന്നതിന്റെ ധാർമികത...

ആദരിച്ചു

- Advertisment -

Most Popular

- Advertisement -