Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിൽ...

പത്തനംതിട്ട ജില്ലയിൽ 27-ന് ആറ് വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകും

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ആറന്മുള, ചെന്നീർക്കര, കൂടൽ, കോന്നിത്താഴം, പുറമറ്റം, നിരണം സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഒക്ടോബർ 27-ന് രാവിലെ 11.30 ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈൻ നിർവഹിക്കും. ആറന്മുള ഇടശ്ശേരിമല 234 ാം എൻഎസ്എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന ആറന്മുള, ചെന്നീർക്കര വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷനാകും.

കൂടൽ, കോന്നിത്താഴം വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങുകളിൽ കെ യു ജനീഷ് കുമാർ എംഎൽഎ അധ്യക്ഷനാകും. പുറമറ്റം സെൻറ് മേരീസ് ഊർശ്ലേം  ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പുറമറ്റം വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിലും നിരണം സെൻറ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടക്കുന്ന നിരണം വില്ലേജ് ഓഫീസ് ഉദ്ഘാടന  ചടങ്ങിലും മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും.

ഉദ്ഘാടന സമ്മേളനങ്ങളിൽ ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം, ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭ്യമാകുന്ന ജില്ലയിലെ ആശുപത്രികള്‍

പത്തനംതിട്ട : മഴക്കാലമായതോടെ വീടിന്റെ പരിസരത്തും ചുറ്റുപാടിലും സ്ഥാപനപരിസരങ്ങളിലും പാമ്പുകള്‍ കാണാനുളള സാധ്യത കൂടുതലാണ്. പാമ്പുകടിയേറ്റാല്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം . ജില്ലയിലെ ഏഴു പ്രധാന ആശുപത്രികളില്‍ പാമ്പുകടിയേറ്റാല്‍ നല്‍കുന്ന...

കുട്ടനാട് താലൂക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും  ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (ജൂൺ 27)  ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട്...
- Advertisment -

Most Popular

- Advertisement -