Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നിയിലെ പ്രസംഗം...

കോന്നിയിലെ പ്രസംഗം : പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ അത് തന്നെയായിരിക്കും മറുപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോന്നിയിലെ പ്രസംഗത്തിനിടയിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചോ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ല പൊതുയോഗം .പൊതുയോ​ഗത്തിന് അതിന്റേതായ രീതിയുണ്ട്. പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ മറുപടി അത് തന്നെയായിരിക്കും. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന കെ സി വേണുഗോപാലിന്റെ പരാമര്‍ശത്തിൽ സമനില തെറ്റുന്നത് ആര്‍ക്കാണെന്ന് ആളുകള്‍ കാണുന്നുണ്ടല്ലോയെന്നും തനിക്ക് സമനില തെറ്റേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.ചെറ്റത്തരം പരാമര്‍ശത്തില്‍, രാഷ്ട്രീയ ചെറ്റത്തരം എന്നാണ് താൻ ഉദ്ദേശിച്ചതെന്നും പിണറായി വിജയന്‍ വിശദീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി : കരുതലും ജാഗ്രതയും കൈവിടരുത് -ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയും കരുതലും ആവശ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി. ഇത് പക്ഷികളില്‍ നിന്ന്...

തിരുവല്ല പുഷ്പമേള വിളംബര ജാഥ

തിരുവല്ല : ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേളയുടെ വിളംബര ജാഥ തിരുവല്ല ഡിവൈഎസ്പി എസ്   അഷാദ് ഉത്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ...
- Advertisment -

Most Popular

- Advertisement -