Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsസീതത്തോട് പാലം...

സീതത്തോട് പാലം ഉദ്ഘാടനം നാളെ

പത്തനംതിട്ട : മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം നാളെ (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി റിവര്‍ എത്നോ ഹബ് നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

കെ യു ജനിഷ് കുമാര്‍ അധ്യക്ഷനാകും. ഡോ. ജോസഫ് മാര്‍ ഇവനിയോസ് തിരുമേനിക്ക് ജന്മനാടിന്റെ സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ലൈഫ് പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 170 വീടുകള്‍ക്ക് ടോയ്ലറ്റ് നിര്‍മിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷനും സീതത്തോട് പഞ്ചായത്തും സംയുക്തമായി നല്‍കുന്ന തുക പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് വിതരണം ചെയ്യും .

പാലം നിര്‍മാണത്തിന്റ ഒന്നാം ഘട്ട ജോലി റെക്കോഡ് വേഗത്തില്‍ ആണ് പൂര്‍ത്തീകരിച്ചത്. രണ്ടാംഘട്ടത്തില്‍ അപ്രോച് റോഡ് , റീറ്റൈനിങ് വാള്‍ , അപ്രോച്ച് റോഡിന്റെ ഉള്‍വശത്ത് മണ്ണ് നിറയ്ക്കല്‍ എന്നിവയും പൂര്‍ത്തീകരിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ ഉന്നത നിലവാരത്തില്‍ ബിഎംബിസി സാങ്കേതികവിദ്യയില്‍ ആണ് ടാര്‍ ചെയ്തത്. അപ്രോച്ച് റോഡിന്റെ മണ്ണ് നിറയ്ക്കല്‍ പൂര്‍ത്തിയായതോടെ രണ്ടു തട്ടുകളായി നിന്നിരുന്ന സീതത്തോട്- ആങ്ങമൂഴി റോഡും സീതത്തോട്- ഗുരുനാഥന്‍മണ്ണ് റോഡും ഒരേ നിരപ്പിലെത്തി. പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലേക്കും കടകളിലേക്കും യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡില്‍ നിന്നും നിര്‍മിച്ചു നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാറിൽ നിന്നും കഞ്ചാവ്  കണ്ടെടുത്തു

പന്തളം: കാറിൽ നിന്നും നാല് ഗ്രാമോളം കഞ്ചാവ് പന്തളം പോലീസ് കണ്ടെടുത്തു. രണ്ടുപേരുടെ സംഘം സഞ്ചരിച്ച കാറിൽ നിന്നും ഒരാൾ പോലീസിനെക്കണ്ട് ഓടിപ്പോയി. മറ്റൊരാളെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തു. അടൂർ പന്നിവിഴ ശ്രീഹരി...

ഡൽഹി മദ്യനയ അഴിമതിക്കേസ് : മനീഷ് സിസോദിയയ്ക്ക് ജാമ്യം

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. സിബിഐ, ഇ.ഡി കേസുകളിൽ ഉപാധികളോടെയാണ് ജസ്റ്റിസ് ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്....
- Advertisment -

Most Popular

- Advertisement -