കോട്ടയം : മലങ്കരസഭയിലെ മുതിർന്ന പൗരൻമാർ അശരണരുടെ കാവൽക്കാരും, ഒറ്റപ്പെടുന്നവർക്ക് കരുതലിന്റെ കരുത്തായും മാറണമെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ. കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംഘടിപ്പിച്ച സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ അഖില മലങ്കര ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബാവാ.
എസ്.ജെ.ഒ.എഫ് പ്രസിഡന്റ് ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർത്തോമ്മാ സഭാധ്യക്ഷൻ മോസ്റ്റ് റവ.ഡോ.തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി.
മലങ്കരയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ ക്ലിമീസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, പുതുപ്പള്ളി വലിയപള്ളി വികാരി ഫാ.ആൻഡ്രൂസ്.റ്റി. ജോൺ, എസ്.ജെ.ഒ.എഫ് ജനറൽ സെക്രട്ടറി ഡോ. മാത്യു പി ജോസഫ്, കോട്ടയം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.