കൊച്ചി : എറണാകുളം നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു,നിരവധി പേർക്ക് പരിക്കേറ്റു.ബസിന്‍റെ അടിയിൽ കുടുങ്ങിയ 15 വയസ്സുള്ള ഒരു പെൺകുട്ടിയാണ് മരിച്ചത്. മണിയമ്പാറ ഭാഗത്താണ് അപകടമുണ്ടായത്. കട്ടപ്പനയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സടക്കം എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു