Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശാന്തിഗിരി ഫെസ്റ്റ്:...

ശാന്തിഗിരി ഫെസ്റ്റ്: ഹെലികോപ്റ്ററില്‍ ആകാശയാത്ര നടത്താം

തിരുവനന്തപുരം :  ശാന്തിഗിരി ഫെസ്റ്റിലെത്തിയാല്‍  ഹെലികോപ്ടറില്‍ ആകാശയാത്ര നടത്താം. നാളെ രാവിലെ 11 മണിക്ക് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനിൽ ആകാശപ്പറക്കല്‍ ഉദ്ഘാടനം ചെയ്യും.

ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ സോണില്‍ തയ്യാറാകുന്ന ഹെലിപ്പാടില്‍ നിന്നും ഹെലികോപ്ടറിലേറി പോത്തന്‍കോട് സമീപപ്രദേശങ്ങളിലുടെ പത്ത്  കിലോമീറ്റളോളം ചുറ്റി സഞ്ചരിച്ച് തിരികെ എത്താം.  ഏഴ് മിനിറ്റ് ആകാശ സഞ്ചാരമാണ് ഒരു പറക്കലില്‍ ലഭിക്കുക.

തുമ്പി ഏവിയേഷനും ശാന്തിഗിരി ആശ്രമവും ചേര്‍ന്നാണ് തിരുവനന്തപുരം നിവാസികള്‍ക്ക് ഈ  നിമിഷങ്ങള്‍ സമ്മാനിക്കുന്നത്.  യാത്രികര്‍  ഏതെങ്കിലുമൊരു ഐഡന്റിറ്റി കാര്‍ഡ് കൈയില്‍ കരുതണം.  4200 രൂപയാണ് ടാക്സു് ഉള്‍പ്പെടെ ഒരു യാത്രയ്ക്ക് വരുന്ന ചിലവ്.  മുന്‍കൂര്‍ ബുക്കിംഗിന് +91 953 955 1802, helitaxii.com എന്ന വെബ് സൈറ്റുവഴിയും ബുക്ക് ചെയ്യാവുന്നതാണ്.

ഡിസംബര്‍ 29 മുതല്‍ 2025 ജനവരി 3   വരെ  രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 വരെയാണ് ഹെലികോപ്റ്ററില്‍ ആകാശയാത്രയ്ക്ക് സൗകര്യം ഉണ്ടായിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം കൂട്ടി വിപണി കണ്ടെത്താന്‍ ശ്രമം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ഖാദി മേഖലയില്‍ തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിച്ചു കൂടുതല്‍ വിപണി കണ്ടെത്തി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചു വരുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ്...

Kerala Lotteries Results : 13-05-2025 Sthree Sakthi SS-467

1st Prize Rs.1,00,00,000/- SY 502746 (PALAKKAD) Consolation Prize Rs.5,000/- SN 502746 SO 502746 SP 502746 SR 502746 SS 502746 ST 502746 SU 502746 SV 502746 SW 502746...
- Advertisment -

Most Popular

- Advertisement -