കൊച്ചി : അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എം.എസ്.സി. എല്‍സ കമ്പനി ഹൈക്കോടതിയെ അറിയിച്ചു .കപ്പലപകടത്തെത്തുടര്‍ന്ന് പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കിലെടുത്ത് സര്‍ക്കാര്‍ 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് .
എന്നാൽ ഇന്ധന ഓയിൽ ചോർന്നിട്ടില്ലാത്തതിനാൽ സമുദ്ര ആവാസ വ്യവസ്ഥയ്ക്കു പ്രശ്നമൊന്നും സംഭവിച്ചിട്ടില്ലെന്നും പ്ലാസ്റ്റിക് പെല്ലെറ്റുകൾ കരയ്ക്കടിഞ്ഞത് പരിസ്ഥിതി പ്രശ്നം മാത്രമാണെന്നും കമ്പനി വാദിച്ചു .എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന കമ്പനിയുടെ അഭിപ്രായം അറിയിക്കാൻ കോടതി നിർദേശിച്ചു .വിഴിഞ്ഞം തുറുമുഖത്തുള്ള എംഎസ്‍സി അക്വിറ്റേറ്റ 2-വിന്റെ അറസ്റ്റ് കാലാവധിയും കോടതി നീട്ടി.