തിരുവനന്തപുരം : തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്കു നേരെ വെടിവയ്പ്. മുഖം മറച്ച് എത്തിയ ഒരു സ്ത്രീയാണ് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി സിനിയാണ് ആക്രമണത്തിന് ഇരയായത്.അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്ന് സിനി പറഞ്ഞു.
പടിഞ്ഞാറെക്കോട്ട ചെമ്പകശ്ശേരി റെസിഡന്‍സ് അസോസിയേഷനിലെ സിനിയുടെ വീട്ടില്‍ രാവിലെ 9.30-ഓടെയായിരുന്നു സംഭവം.കുറിയർ നൽകാനെന്ന പേരിൽ എത്തിയ യുവതിയാണ് വെടിവച്ചത്.പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.കൈയ്ക്ക് വെടിയേറ്റ സിനിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊലീസ് അന്വേഷണം ആരംഭിച്ചു.