Thursday, April 3, 2025
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർഥന്റെ മരണം...

സിദ്ധാർഥന്റെ മരണം : ഹോസ്റ്റലിൽ സിബിഐ ഡമ്മി പരിശോധന നടത്തി

വയനാട് :പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐ ഡമ്മി പരിശോധന നടത്തി.സിദ്ധാർത്ഥൻ്റെ തൂക്കവും ഉയരവുമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന.സിദ്ധാർത്ഥൻ ക്രൂരമർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം,തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി.

ഇന്ന് രാവിലെയാണ് എസ് പി മാരായ സുന്ദർവേൽ, എ.കെ.ഉപാധ്യായ എന്നിവരുടെ നേതൃത്വത്വത്തിലുള്ള സംഘം കോളജ് ഹോസ്റ്റലിൽ എത്തിയത്.സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐയുടെ ആവശ്യാനുസരണം ഹോസ്റ്റലിൽ എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രസാദ് മൂക്കന്നൂരിനെ കേരള ജേണലിസ്റ്റ് യൂണിയൻ  ആദരിച്ചു

പത്തനംതിട്ട : മാധ്യമ പ്രവർത്തന രംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രസാദ് മൂക്കന്നൂരിനെ കേരള ജേണലിസ്റ്റ് യൂണിയൻ നടത്തിയ ഓണാഘോഷ ചടങ്ങിൽ ആദരിച്ചു. കൃഷി വകുപ്പ് മന്ത്രി പി .പ്രസാദ് ,ആൻ്റോ ആൻ്റണി...

ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 ന് ആരംഭിക്കും

ന്യൂ ഡൽഹി : പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24ന് ആരംഭിക്കും . ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ ലോകസഭാ സമ്മേളനവും ജൂണ്‍ 27 മുതല്‍ ജൂലൈ 3...
- Advertisment -

Most Popular

- Advertisement -