തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി.അന്വേഷണം വൈകിപ്പിക്കുന്ന ഒരു കാര്യവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല .നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി.
സിബിഐയ്‌ക്ക് അന്വേഷണം കൈമാറുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരം ഉടൻ തന്നെ അന്വേഷണം സിബിഐയ്‌ക്ക് കൈമാറിയെന്നും നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.കാര്യക്ഷമവും സുതാര്യവുമായ അന്വേഷണമാണ് നടന്നതെന്നും ടി.സിദ്ദിഖിന്റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി