ന്യൂഡൽഹി : തദ്ദേശതിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ എസ്ഐആർ നടപടികള്‍ നിർത്തിവെക്കണമെന്നാണ് ആവശ്യപെട്ട് കേരള സർക്കാർ സുപ്രീം കോടതിയില്‍ .സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്.എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്ന് ഹർജിയിൽ പറയുന്നു.നേരത്തെ ഈ ആവശ്യമുന്നയിച്ച് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.






