പാലക്കാട് : വീടിനു മുന്നിൽ സ്കൂൾ ബസ്സിൽ വന്നിറങ്ങിയ കുട്ടി മറ്റൊരു സ്‌കൂള്‍ ബസ്സിടിച്ച് മരിച്ചു.പുലാശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെയും ശ്രീദേവിയുടെയും മകൻ ആരവ് (6)ആണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.വാടനാംകുറിശ്ശി ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് .
ഇന്നലെ വൈകിട്ടായിരുന്നു അപകടം .സ്‌കൂള്‍ ബസ്സിൽ നിന്ന് വീടിനു മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു .