മലപ്പുറം : താനൂർ ഉണ്യാൽ അഴീക്കൽ കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങൾ വലയിൽ കുരുങ്ങി.പുതിയ കടപ്പുറം ചക്കാച്ചന്റെ പുരക്കൽ റസലിന്റെ വലയിലാണ് 2 നാഗ വിഗ്രഹങ്ങൾ കുരുങ്ങിയത്.പിച്ചളയിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് അഞ്ച് കിലോയിലധികം ഭാരമുണ്ട്. പൊലീസിൽ ഏൽപ്പിച്ച വിഗ്രഹങ്ങള്‍ സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മോഷ്ടിച്ച് കടലിൽ ഉപേക്ഷിച്ചതാകമെന്നാണ് സംശയം .താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






