Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaദിലീപിന് കൈത്താങ്ങായി...

ദിലീപിന് കൈത്താങ്ങായി സാമൂഹ്യനീതി വകുപ്പിന്റെ ശ്രേഷ്ഠം പദ്ധതി : ദിലീപ് ജില്ലയിലെ  ആദ്യ ഗുണഭോക്താവ്

ആലപ്പുഴ: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന ദിലീപിന്റെ കായിക അഭിരുചി പരിപോഷിപ്പിക്കുന്നതിന്  സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്. ശ്രേഷ്ഠംപദ്ധതിയുടെ ആദ്യ ഗുണഭോക്താവായി ദിലീപ്. ചേർത്തല സ്വദേശിയും 50 ശതമാനം ഭിന്നശേഷിക്കാരനുമായ  ദിലീപ് വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ഡിഫറന്റ്ലി ഏബിൾഡ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് കേരളയിൽ അംഗമാണ് ദിലീപ്.ശാരീരിക ഭിന്നശേഷിയുള്ളവർക്കായുള്ള ക്രിക്കറ്റ് അക്കാദമിയുടെ അംഗീകൃത പരിശീലന കേന്ദ്രം മുഖേനെ പരിശീലനം നേടുന്നതിനായി ശ്രേഷ്Oo പദ്ധതി പ്രകാരം ധനസഹായത്തിനായി ദിലീപ് ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് ധനസഹായ തുകയായ പതിനായിരം രൂപ ദിലീപിന് അനുവദിച്ചു.

ഭിന്നശേഷിക്കാര്‍ക്ക് കലാകായിക രംഗങ്ങളില്‍ തുല്യത ഉറപ്പുവരുത്തുന്നതിനായി ഈ മേഖലകളില്‍ അഭിരുചിയും പ്രാവീണ്യവും ഉള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അവരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ്  ‘ശ്രേഷ്ഠം’. കലാ-കായിക ഇനങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ഭിന്നശേഷിക്കാരുടെ ഉന്നമനം ആണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 25-09-2025 Karunya Plus KN-591

1st Prize ₹1,00,00,000/- PH 430879 (KOLLAM) Consolation Prize ₹5,000/- PA 430879 PB 430879 PC 430879 PD 430879 PE 430879 PF 430879 PG 430879 PJ 430879 PK 430879...

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ സംഘർഷം

കണ്ണൂർ : കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. സംഘർഷത്തിൽ എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.  ഏറ്റുമുട്ടിയവരെ പിരിച്ചു വിടാൻ പൊലീസ് പല തവണ...
- Advertisment -

Most Popular

- Advertisement -