തിരുവനന്തപുരം : പള്ളിക്കലിൽ കിടപ്പുരോഗിയായ 72കാരിയെ മദ്യത്തിന് അടിമയായ മകൻ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ 45 വയസ്സുള്ള മകനെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു.വയോധികയുടെ മകളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.